അധോലോക കുറ്റവാളിയും മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ. ഇന്ത്യ നല്കിയ ദാവൂദിന്റേതെന്ന കരുതുന്ന 9 മേല്‍വിലാസങ്ങളില്‍ ആറെണ്ണം ശരിയാണെന്ന് യുഎന്‍ സ്ഥിരീകരിച്ചു.എന്നാല്‍ മൂന്നെണ്ണം തെറ്റാണെന്നാണ് കണ്ടെത്തല്‍. ദാവൂദിന് പാകിസ്താന് അഭയം നല്‍കിയിരിക്കുകയാണെന്ന ഇന്ത്യയുടെ വാദം ശരിവെക്കുന്നതാണ് യുഎന്നിന്റെ കണ്ടെത്തല്‍.
ദാവൂദിനെ സംരക്ഷിക്കുന്ന പാകിസ്താനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് യു.എന്‍ ഉപരോധ സമിതിക്ക് ഇന്ത്യ ദാവൂദിന്റെ മേല്‍വിലാസങ്ങള്‍ കൈമാറിയത്.

അധോലോക കുറ്റവാളിയായ ദാവൂദ് പാകിസ്താനില്‍ ഒളിച്ചു താമസിക്കുകയാണെ വാദം പാകിസ്താന് തള്ളിക്കളയുകയായിരുന്നു.













