ദാവൂദിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ കേന്ദ്രത്തിന് അനുമതി


ദാവൂദ് ഇബ്രാഹിമിന്റെ രണ്ടു സ്വത്തുവകകള്‍ കണ്ടുകെട്ടാനുള്ള കേന്ദ്രനീക്കത്തിന് അപ്പീല്‍ കോടതിയുടെ അനുമതി. കള്ളക്കടത്തുകാരുടെയും വിദേശ നാണയ തട്ടിപ്പുകാരുടെയും വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമപ്രകാരം ദാവൂദിന്റെ ദാമ്പര്‍വാല ബില്‍ഡിങ്ങ്,ഷബ്‌നം ഗസ്റ്റ് ഹൗസ് എന്നിവ കണ്ടുകെട്ടാനുള്ള നടപടിക്കാണ് കേന്ദ്രം ട്രിബ്യൂണലിന്റെ അനുമതി തേടിയത്.


ദാമ്പര്‍വാലയിലെ 27 അന്തേവാസികള്‍ കെട്ടിടം കണ്ടുകെട്ടുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ട്രിബ്യൂണല്‍ തള്ളിയിട്ടുമുണ്ട്.ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കാസ്‌ക്കര്‍ ഇവിടെയാണ് താമസിക്കുന്നത്.


സ്വത്ത് കള്ളക്കടത്തും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും വഴി സമ്പാദിച്ചതാണെന്ന് അതിനിടെ ട്രിബ്യൂണല്‍ കണ്ടെത്തി. ആമിനാ ബീവിയുടെ പേരിലാണ് സ്വത്തെങ്കിലും ആര്‍ക്കും ഇതിന്റെ ഉറവിടം വെളിപ്പെടുത്താന്‍ കഴിഞ്ഞില്ല. ദാവൂദ് നിയമവിരുദ്ധമായ വഴികളിലൂടെ സമ്പാദിച്ചതാണിത്. ട്രിബ്യൂണല്‍ വ്യക്തമാക്കി.

2002ലും 2005ലുമായിട്ടാണ് സര്‍ക്കാര്‍ ഈ വസ്തുക്കള്‍ പിടച്ചെടുത്തത്.തുടര്‍ന്ന് കാസ്‌ക്കര്‍ ദാമ്പര്‍വാല കെട്ടിടം തന്റെ ഉമ്മ ആമിന ബീവിയുടേതാണെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.



Sharing is Caring