ദക്ഷിണ റെയില്‍വേയിലെ ആദ്യ സോളാര്‍ കോച്ച്‌ ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു


ദക്ഷിണ റെയില്‍വേയിലെ ആദ്യ സൗരോര്‍ജ ട്രെയിന്‍ സേലം റെയില്‍വേ സ്റ്റേഷനില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. കോയന്പത്തൂര്‍-മയിലാടുതുറൈ ജനശതാബ്ദി എക്സ്പ്രസിന്‍റെ കുറച്ചു കോച്ചുകളിലാണ് സോളാര്‍ ഘടിപ്പിച്ചിരിക്കുന്നത്.


ആറ് കോച്ചുകളിലാണ് സോളാര്‍ ഘടിപ്പിച്ചിരിക്കുന്നത്. ട്രെയിനിലെ 35 ലൈറ്റുകളും 25 ഫാനുകളും ഈ വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കും. യാത്രക്കിടയില്‍ ഇളകി പോകാതിരിക്കാന്‍ പ്രത്യേക ചട്ടങ്ങളിലാണ് ഇത് ഉറപ്പിച്ചിരിക്കുന്നത്.


മൂന്ന് ലക്ഷം രൂപയാണ് ഒരു കോച്ച്‌ സോളാര്‍ ആക്കുന്നതിനായി ചിലവഴിച്ചിരിക്കുന്നത്. ഇതിലൂടെ 1700 ലിറ്റര്‍ ഡീസല്‍ പ്രതിവര്‍ഷം ലഭിക്കാനാവുമെന്ന് റെയില്‍വേ അറിയിച്ചു. പ്രകൃതിസൗഹൃദ മാര്‍ഗങ്ങളിലേക്ക് മാറാന്‍ ശ്രമിക്കുന്നതിലൂടെ ഇന്ധന ഉപയോഗത്തിന്‍റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കാനാണ് റെയില്‍വേ ശ്രമിക്കുന്നത്.



Sharing is Caring