ത​മി​ഴ്നാ​ട്ടി​ല്‍ ചെ​ന്നൈ ഉ​ള്‍​പ്പെ​ടെ നാ​ല് ജി​ല്ല​ക​ളി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍


ചെ​ന്നൈ: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) വ്യാ​പ​നം രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ ചെ​ന്നൈ ഉ​ള്‍​പ്പെ​ടെ നാ​ല് ജി​ല്ല​ക​ളി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍. ത​ല​സ്ഥാ​ന​മാ​യ ചെ​ന്നൈ​യ്ക്കു പു​റ​മെ തി​രു​വെ​ള്ളൂ​ര്‍, കാ​ഞ്ചി​പു​രം, ചെ​ങ്ക​ല്‍​പേ​ട്ട് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 19 മു​ത​ല്‍ 30 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍.


ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ സ​മ്ബൂ​ര്‍​ണ​മാ​യും നാ​ല് ജി​ല്ല​ക​ളും അ​ട​ച്ചി​ടും. ആ​ശു​പ​ത്രി​ക​ളും ല​ബോ​ര്‍​ട്ട​റി​ക​ളും ഫാ​ര്‍​മ​സി​ക​ളും മാ​ത്ര​മാ​കും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക. ഓ​ട്ടോ, ടാ​ക്സി തു​ട​ങ്ങി ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളൊ​ന്നും പ്ര​വ​ര്‍​ത്തി​ക്കി​ല്ല. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്കും നി​ര​ത്തി​ലി​റ​ങ്ങാ​ന്‍ അ​നു​മ​തി​യി​ല്ല.


ആ​ളു​ക​ള്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​നു​ള്ളി​ല്‍​നി​ന്ന് വാ​ങ്ങ​ണം. പാ​ല്‍, പ​ഴം, പ​ച്ച​ക്ക​റി വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, മൊ​ബൈ​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ എ​ന്നി​വ തു​റ​ക്കാം. പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ രാ​വി​ലെ ആ​റു മു​ത​ല്‍ നാ​ല് വ​രെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും.

സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​ക്ക് ന​ല്‍​കി​യ ശു​പാ​ര്‍​ശ​പ്ര​കാ​ര​മാ​ണ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. റോ​യ​പു​രം, കോ​ട​മ്ബാ​ക്കം, തേ​നാ​മ്ബേ​ട്ട്, അ​ണ്ണാ​ന​ഗ​ര്‍ അ​ട​ക്കം ആ​റ് മേ​ഖ​ല​ക​ള്‍ അ​ട​ച്ചി​ടാ​നാ​ണ് വി​ദ​ഗ്ധ സ​മി​തി ശു​പാ​ര്‍​ശ ന​ല്‍​കി​യ​ത്. രാ​ജ്യ​ത്ത് കൂ​ടു​ത​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ ഉ​ള്ള ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്‌​നാ​ട്.



Sharing is Caring