തേനീച്ചക്കുത്തേറ്റ് വിദ്യാര്‍ഥിനി മരിച്ചു


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനി തേനീച്ചക്കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി (13) ആണ് മരിച്ചത്.


വീട്ടില്‍ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാല്‍, തേനീച്ച കുത്തുന്നത് പെട്ടെന്ന് ഇത്ര വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്ന അറിവില്ലായ്മയാകാം ഇത്തരമൊരു സംഭവത്തിനുപിന്നിലെന്നു കരുതുന്നു.


കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. ഇതോടെ ആശുപത്രിയിൽ എത്തിച്ചു. നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു.

മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

അമ്മ: ഷൈജി. സഹോദരി: അല്‍മിന.



Sharing is Caring