തെലങ്കാനയില്‍ കനത്ത മഴ: ഗോദാവരി കരകവിയുന്നു


തെലങ്കാനയില്‍ മഴ ശക്തമായി തുടരുന്നു. കരിംനഗര്‍ ജില്ലയിലെ ആയിരത്തോളം ഗ്രാമവാസികളെ ഒഴിപ്പിച്ചു. ഗോദാവരി നദിയും പോഷകനദികളും കരകവിയുന്നതിനാല്‍ അദിലാബാദ്, നിസാമാബാദ്, വാരംഗല്‍, കമ്മം ജില്ലകള്‍ക്ക് മുഖ്യമന്ത്രി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം നടക്കുന്ന കരിംനഗറിലെ മിഡ് മനൈര്‍ അണക്കെട്ടും നിറഞ്ഞ് ഒഴുകുകയാണ്.


മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു മറ്റു മന്ത്രിമാരോട് അതത് ജില്ലകളിലെ വെള്ളപൊക്ക അവസ്ഥ വിലയിരുത്താനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.




Sharing is Caring