തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപ്രതീക്ഷിത സമ്മാനവുമായി രണ്ട് യുവാക്കൾ. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അമ്മയും ഒന്നിച്ചുളള ചിത്രങ്ങളാണ് യുവാക്കൾ നൽകിയത്.
പശ്ചിമ ബംഗാളിലെ ഹൂഗ്ളിയിൽ നടത്തിയ റാലിയിലാണ് യുവാക്കൾ ചിത്രങ്ങൾ നൽകിയത്.ലോക മാതൃദിനമായ ഇന്നലെ പ്രധാനമന്ത്രിക്ക് ലഭിച്ചത് അവിസ്മരണീയ സമ്മാനം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിൽ നിന്ന് മോദിയുടേയും അന്തരിച്ച അമ്മ ഹീരാബെന്നിന്റേയും ചിത്രവുമായി രണ്ട് പേർ.

ജനസാഗരത്തിലും പ്രധാനമന്ത്രിയുടെ കണ്ണുടക്കിയത് ആ ചിത്രങ്ങളിൽ. ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്നത് കൈ വേദനക്ക് ഇടയാക്കുമെന്നും എങ്കിലും അവരുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും പ്രധാനമന്ത്രി.













