തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്


തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ തീയതികള്‍ യോഗം തീരുമാനിക്കും. കേരളാ കോണ്‍ഗ്രസ് എമ്മിലുണ്ടായ തര്‍ക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് രംഗത്ത് വേഗത്തില്‍ സജീവമാകാനാണ് യുഡിഎഫിന്റെ തീരുമാനം.




Sharing is Caring