തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരന്‍ 12 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി


തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ 12 മണിക്കൂര്‍ ലിഫ്റ്റില്‍ കുടുങ്ങി. കൊടുങ്ങല്ലൂര്‍ ഒ.കെ. യോഗം ഹാളിലെ സെക്യൂരിറ്റി ജീവനക്കാരനും കാരൂര്‍ മഠം സ്വദേശിയുമായ ഭരതനാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി ലിഫ്റ്റില്‍ കുടുങ്ങിയ ഭരതന്‍ ജോലി സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ലഫ്റ്റില്‍ കുടുങ്ങിയതായി അറിയുന്നത്.പന്ത്രണ്ട് മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ ഭരതനെ ഒ.കെ. യോഗത്തിലെ മറ്റ് ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.


കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. അവശനിലയിലായ ഭരതനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിഫ്ട് ഇടയ്ക്ക് പ്രവര്‍ത്തനരഹിതമായതാണ് പ്രശ്‌നമായത്. ആരെയും വിളിക്കാനും സാധിച്ചില്ല.




Sharing is Caring