അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തിയ ആറു വയസുകാരി നക്ഷത്രയുടെ കേസിലെ പ്രതിയായശ്രീ മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്നും പ്രതിക്ക് യാതൊരു വിധവുമായ മാനസികഅസുഖങ്ങളുമില്ലെന്ന് ആരോപിച്ചു നക്ഷത്രയുടെ മുത്തശ്ശനായ ലക്ഷ്മണന്‍ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. അഡ്വ. പതാപ് ജി. പടിക്കല്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
ഹർജി മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഫയലിൽ സ്വീകരിച്ചു.
പ്രതി കാണിച്ചിട്ടുള്ള ആത്മഹത്യാ പ്രവണത കേസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനായി കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ കരുതിക്കൂട്ടിയുള്ള നീക്കമാണ്. പ്രതിയുടെ മാനസിക അവസ്ഥയെ സംബന്ധിച്ച് മാനസിക ആരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്‍റെ റിപ്പോർട്ട് വിളിച്ചു വരുത്തണമെന്നുള്ള ക്രിമിനൽ നടപടി നിയമത്തിലെ വ്യവസ്ഥകൾ ഈ കേസിന് ബാധകമാണെന്നുമുള്ള വാദമാണ് കുട്ടിയുടെ മുത്തശ്ശനു വേണ്ടി ഹാജരായ അഡ്വ പ്രതാപ് ജി പടിക്കൽ കോടതി മുമ്പാകെ ഉയർത്തിയത്.














