തൃശൂര്‍ പൂരം വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍


തൃശൂര്‍ പൂരം വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പൂരം അലങ്കോലമായെന്നത് വസ്തുതയാണ്. അന്വേഷണ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിക്കട്ടെയെന്നും പറഞ്ഞ ടി പി രാമകൃഷ്ണന്‍ റിപ്പോര്‍ട്ട് വരും മുമ്പ് കുറ്റവാളിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നും പ്രതികരിച്ചു.


പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗം സംബന്ധിച്ച്, ജനയുഗം വായിച്ചിട്ടില്ലെന്നായിരുന്നു ടി പി രാമകൃഷ്മന്റെ പ്രതികരണം. മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സിപിഐയുമായി നല്ല ബന്ധമാണ്. സിപിഐയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും തനിക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.




Sharing is Caring