തൃക്കാക്കര പീഡനക്കേസ് പ്രതി സി.ഐ പി.ആര്‍ സുനു ജോലിയില്‍ പ്രവേശിച്ചു


തൃക്കാക്കര പീഡനക്കേസില്‍ മൂന്നാം പ്രതി ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു ഡ്യൂട്ടിയില്‍ പ്രവേശിച്ചു.


ബേപ്പൂര്‍ സ്റ്റേഷനിലെത്തി സുനു ചാര്‍ജെടുത്തു.ബലാത്സംഗം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു പി.ആര്‍ സുനു.അറസ്റ്റ് ചെയ്യാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനുവിനെ വിട്ടയച്ചിരുന്നത്.


തൃക്കാക്കര കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് സുനുവിനെ നാലുദിവസത്തോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തിരുന്നത്. തൃക്കാക്കരയിലെ വീട്ടില്‍വച്ചും കടവന്ത്രയില്‍ വെച്ചും സി.ഐ അടക്കമുള്ളവര്‍ കൂട്ട ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാല്‍, യുവതിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു



Sharing is Caring