ഗുജറാത്ത് തെരഞ്ഞെടുപ്പ്;ബിജെപിക്കായി മോദി ഇന്ന് നാല് റാലികളില്‍ പങ്കെടുക്കും


തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപിക്കായി ഇന്ന് സൗരാഷ്ട്ര മേഖലയില്‍ റാലികള്‍ നടത്തും.


രാവിലെ സോംനാഥ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം നാലിടങ്ങളില്‍ പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ട മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രചാരണമെന്ന് ശ്രദ്ധേയമാണ്.


നാളെയും മറ്റന്നാളും സംസ്ഥാനത്ത് തുടരുന്ന മോദി എട്ടിടങ്ങളില്‍ കൂടി റാലി നടത്തുമെന്ന് ബിജെപി സംസ്ഥാന ഘടകം അറിയിച്ചു. അതേസമയം, മറ്റന്നാള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലേക്ക് എത്തും. നവസാരിയിലാണ് രാഹുല്‍ ഗാന്ധിയുടെ റാലി.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇന്നലെ ഗുജറാത്തില്‍ വമ്ബന്‍ റോഡ് ഷോ നടത്തിയിരുന്നു. വല്‍സാഡ് ജില്ലയിലാണ് ആയിരങ്ങളെ അണിനിരത്തി വമ്ബന്‍ റോഡ് ഷോ നടത്തിയത്. ബിജെപിയും ഗുജറാത്തും തമ്മില്‍ അഭേദ്യ ബന്ധമെന്ന് മോദി വല്‍സാഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.



Sharing is Caring