തൃക്കാക്കര ക്ഷേത്രത്തിൽ തിരുവോണ ഉത്സവത്തിന് ഇന്ന് തുടക്കം; കൊടിയേറ്റ് നാളെ


കൊച്ചി: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ തിരുവോണ ഉത്സവം ഇന്ന് ആരംഭിക്കും. ഉത്സവദിവസങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും. ഉത്സവാഘോഷങ്ങൾ വൈകീട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ചൂർ രമാദേവിക്ക് തൃക്കാക്കരയപ്പൻ പുരസ്കാരവും കലാമണ്ഡലം ശ്രീകുമാറിന് തെക്കുംതേവർ പുരസ്കാരവും സമ്മാനിക്കും.


നാളെ ( ബുധൻ) രാത്രി എട്ടിന് പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ് നടക്കും. സെപ്റ്റംബർ മൂന്നിന് രാവിലെ 8.30ന് ശ്രീബലി, നാലിന് രാവിലെ 8.30 മുതൽ കാഴ്ചസമർപ്പണം, പകൽ 11 മുതൽ ഉത്രാടസദ്യ, മൂന്നുമുതൽ പകൽപ്പൂരം എന്നിവ നടക്കും.


സെപ്റ്റംബർ അഞ്ചിന് തിരുവോണദിനത്തിൽ രാവിലെ 8.30ന് മഹാബലിയെ എതിരേൽപ്പ്. തുടർന്ന് 10.30 മുതൽ തിരുവോണസദ്യ ആരംഭിക്കും. വൈകിട്ട് 4.30ന് കൊടിയിറക്കൽ, ആറുമുതൽ ആറാട്ടെഴുന്നള്ളിപ്പും രാത്രി 11ന് ആറാട്ടെഴുന്നള്ളിപ്പ് എതിരേൽപ്പും ആകാശവിസ്മയക്കാഴ്ചകളും ഉണ്ടാകും.



Sharing is Caring