പാരിസ്: ഫ്രാന്‍സില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളെ കുറിച്ച് ഫേസ്ബുക്കില്‍ കമന്‍റിട്ടതിന്റെ പേരില്‍ ഫ്രഞ്ച് റിയാലിറ്റി ഷോയില്‍ നിന്നും മുസ്ലി പെണ്‍കുട്ടി പുറത്തായി. ദി വോയ്സ് എന്ന ഷോയിലെ മുഖ്യ മത്സരാര്‍ഥിയായ മെന്നല്‍ ഇബ്തിസ്സം എന്ന പെണ്‍കുട്ടിയാണ് നിര്‍ബന്ധിതമായി പുറത്താക്കപ്പെട്ടത്. ലിയനാര്‍ഡ് കോഹെനിെന്റ ഹല്ലെലുയ്യാ എന്ന ഗാനത്തിെന്റ ഇംഗ്ലീഷ്, അറബിക് വേര്‍ഷന്‍ പാടിയായിരുന്നു 22കാരിയായ മെന്നല്‍ ശ്രദ്ധാകേന്ദ്രമായത്. എന്നാല്‍ പ്രകടനത്തിന് ശേഷം ഫേസ്ബുക്കില്‍ മെന്നല്‍ പോസ്റ്റ് ചെയ്ത കമന്‍റുകളുടെ സ്ക്രീന്‍ ഷോട്ടുകളുമായി ചില മാധ്യമങ്ങള്‍ മുന്നോട്ട് വരികയായിരുന്നു.
ഫ്രാന്‍സിലെ സിറ്റി ഒാഫ് നീസില്‍ 86 പേരുടെ മരണത്തിനടയാക്കിയ ട്രക്ക് അറ്റാക്കിനെ കുറിച്ച് മെന്നല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഇത് പതിവായിരിക്കുന്നു. ഒാരോ ആഴ്ചയും ഒാരോ ഭീകരാക്രമണം. പതിവ് പോലെ ഭീകരര്‍ ആക്രമണം നടത്താന്‍ പോകുേമ്ബാള് അവരുടെ െഎഡിന്‍റിറ്റി കാര്‍ഡുകളും കരുതിയിട്ടുണ്ട്. ഇനി ഇതുപോലുള്ള ക്രൂരകൃത്യം നടത്തിക്കഴിഞ്ഞാല്‍ നിങ്ങളുടെ െഎഡിന്‍റിറ്റി കാര്‍ഡുകളും കൂടെ കരുതുക’. എന്നായിരുന്നു മെന്നലിെന്റ പോസ്റ്റ്.

ഭീകരാക്രമണം നടന്നയുടനെ പൊലീസ് ആക്രമികളുടെ പേര് പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു മെന്നല്‍ പോസ്റ്റുമായി രംഗത്ത് വന്നത്. മരിച്ചവരുടെ ശരീരത്തില്‍ നിന്നും ലഭിച്ച രേഖകളില്‍ നിന്നാണ് തീവ്രവാദികളെ തിരിച്ചറിഞ്ഞെതന്നായിരുന്നു പൊലീസിെന്റ വിശദീകരണം. 2015ലെ പാരിസ് ഭീകരാക്രമണത്തിലും പൊലീസ് ഭീകരരുടെ പേര് വേഗത്തില്‍ പുറത്ത് വിട്ടിരുന്നു.
‘നമ്മുടെ ഗവണ്മെന്റാണ് ഭീകരര്‍’ എന്ന മെന്നലിെന്റ മറ്റൊരു കമന്‍റും മാധ്യമങ്ങള്‍ വിവാദമാക്കി. എന്നാല്‍ നീസിലെ ഭീകരാക്രമണം നടക്കുേമ്ബാള്‍ തെന്റ കുടുംബം അവിടെ ബാസ്റ്റില്‍ ഡേ ആഘോഷത്തിലായിരുന്നു എന്നും ആക്രമണം തടയുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടതിലുള്ള രോഷത്താലാണ് അങ്ങനെ പ്രതികരിച്ചതെന്നും മെന്നല്‍ ഇബ്തിസ്സം വ്യക്തമാക്കി.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് മെന്നല്‍ രംഗത്ത് വന്നു. ആരെയും മന:പ്പൂര്‍വ്വം േവദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നാല്‍ എെന്റ പ്രസ്താവന ആരിലെങ്കിലും വേദനയുണ്ടാക്കി എന്നറിയുന്നതില്‍ വിഷമമുണ്ടെന്നും പരിപാടിയില്‍ നിന്നും പുറത്ത് പോവാനാണ് തെന്റ തീരുമാനമെന്നും മെന്നല്‍ അറിയിച്ചു. ഫേസ്ബുക്ക് വീഡിയോവിലൂടെയായിരുന്നു മെന്നല്‍ പ്രതികരിച്ചത്.













