തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും


തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായുള്ള ഹിയറിങ്ങിലൂടെ കേരളത്തില്‍ 39,297 പേര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായി.


ഹിയറിങ്ങിനുളള സമയം ഇന്ന് അവസാനിക്കും. ഇന്നലെ വരെ 122 നിയോജക മണ്ഡലങ്ങളിലാണ് ഹിയറിങ് പൂര്‍ത്തിയായത്. ഈ മാസം 21നാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്.


എല്ലാവരുടെയും ഹിയറിങ് നടത്തി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായ 39,297 പേരില്‍ 33,450 പേര്‍ താമസം മാറിയവരും 1,630 പേര്‍ വിദേശ പൗരത്വം സ്വീകരിച്ചവരുമാണ്. 4,217 പേര്‍ എന്യൂമറേഷന്‍ കാലഘട്ടത്തില്‍ മരിച്ചവരാണ്.



Sharing is Caring