മലപ്പുറം: തിരൂരില്‍ രണ്ടര വയസുകാരിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. മുത്തൂര്‍ തൈവളപ്പില്‍ മരയ്ക്കാരുടെ മകള്‍ ഷെന്‍സയാണ് മരിച്ചത്. ട്രെയിന്‍ പാളത്തോട് ചേര്‍ന്നാണ് മരയ്ക്കാരുടെ വീട്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി പാളത്തിലേക്ക് പോകുന്നത് ആരും കണ്ടില്ല. കുട്ടി കയറിയതിന് പിന്നാലെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.













