തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് അറസ്റ്റു രേഖപ്പെടുത്തി.
സൈബര്‍ സിറ്റി കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.
ടെക്നോപാര്‍ക്ക്, തീരദേശ മേഖലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍കും, കടല്‍ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് കഞ്ചാവ് വില്‍ക്കാറുണ്ടെന്ന് ഡോം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് കുറഞ്ഞ നിരക്കില്‍ കഞ്ചാവ് വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കുന്നതാണ് ഇയാളുടെ രീതി. കൂടുതല്‍ കഞ്ചാവ് വില്‍പ്പനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശ് അറിയിച്ചു
ഡി.സി.പി ജയദേവ്, കണ്ട്രോള് റൂം അസി. കമ്മീഷണര്‍ സുരേഷ് കുമാര്‍. വി, കഴക്കൂട്ടം സി.ഐ അജയകുമാര്‍, എസ്.ഐ സുധീഷ്കുമാര്‍, ഷാഡോ എ.എസ്.ഐ അരുണ്‍കുമാര്‍, യശോധരന്, സിറ്റിഷാഡോ ടീമംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നല്കി.