തിരുവനന്തപുരത്ത് യുവാവും യുവതിയും മരിച്ച നിലയില്‍; ഇരുവരും ഒന്നിച്ച് താമസിക്കുന്നവര്‍


രഞ്ജു (34), കുഞ്ഞുമോള്‍ (36) എന്നിവരെയാണ് ഇവര്‍ താമസിക്കുന്ന വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.


ഊരുട്ടമ്ബലം സ്വദേശികളായ ഇവര്‍ കാട്ടാക്കടയിലെ വാടക വീട്ടില്‍ ഒന്നിച്ച്‌ താമസിച്ചുവരികയായിരുന്നു. രണ്ടുപേരും ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്.


രഞ്ജുവിന്റെ സുഹൃത്ത് ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതിനു കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സുഹൃത്ത് ഇയാളെ അന്വേഷിച്ച്‌ രഞ്ജുവിന്റെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു.

ശേഷം നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അടുക്കളയില്‍ ഇരുവരും തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.



Sharing is Caring