തിരുവനന്തപുരം വിഴിഞ്ഞം തെക്കേക്കോണത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു; 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്


തിരുവനന്തപുരം: വിഴിഞ്ഞം തെക്കേക്കോണത്ത് സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവറെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. ബസ് തലകീഴായി കനാലിലേക്ക് മറിയുകയായിരുന്നു.


രാവിലെ എട്ടോടെ സ്കൂളിലേക്കു പോകുമ്പോൾ ചൊവ്വര കാവുനട റോഡിൽ വച്ചായിരുന്നു അപകടം. റോ‍ഡരികിലെ മണ്ണിടിഞ്ഞതിനെ തുടർന്നാണു ബസ് അപകടത്തിൽപെട്ടതെന്നാണു സൂചന. ബസ് കനാലിലേക്ക് തലകീഴായി മറിഞ്ഞ സ്ഥിതിയിലാണ്.




Sharing is Caring