താമരശ്ശേരി തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സാലിയെന്ന് ഷാഫിയുടെ മൊഴി


താമരശ്ശേരി തട്ടിക്കൊണ്ടു പോകലിന് പിന്നിൽ കൊടുവള്ളി സ്വദേശി സാലിയെന്ന് ഷാഫിയുടെ മൊഴി. തടങ്കലിൽ ശാരീരികമായി ഉപദ്രവിച്ചുവെന്നും പുറത്തു വന്ന വീഡിയോകൾ ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നും ഷാഫഇ പറഞ്ഞു.


കഴിഞ്ഞ ദിവസം ഷാഫി സഹോദരനെതിരെ രംഗത്ത് വന്നിരുന്നു. ഈ വീഡിയോ ചെയ്തതും ഭീഷണിയെ തുടർന്നെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. പണമിടപാട് പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ഷാഫി അറിയിച്ചു. എന്നാല് ഷാഫിയുടെ മൊഴി പൂർണ്ണമായും പൊലീസ് വിശ്വസിക്കുന്നില്ല. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഷാഫിയെ വീണ്ടും ചോദ്യം ചെയ്യും.




Sharing is Caring