ആഗ്ര : ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിന്റെ കവാടം തകര്‍ക്കാര്‍ ശ്രമിച്ച അഞ്ച് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സിദ്ധേശ്വര്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിതടയുന്നുവെന്ന് ആരോപിച്ച് ആയിരുന്നു താജ്മഹലിന്റെ പടിഞ്ഞാറേ കവാടം പ്രവര്‍ത്തകര്‍ തകര്‍ക്കാര്‍ ശ്രമിച്ചത്. 30 ഓളം പ്രവര്‍ത്തകരായിരുന്നു ചുറ്റികകളും കമ്പി
പ്പാരകളുമായി എത്തിയ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്.
ക്ഷേത്രം താജ്മഹലിനെക്കാള് മുന്‍പു തന്നെ അവിടെ ഉണ്ടായിരുന്നതാണ്. പല തവണ ആവശ്യപ്പെട്ടിട്ടും ക്ഷേത്രത്തിലേയ്ക്കുള്ള വഴി തടഞ്ഞുകൊണ്ടുള്ള കവാടം പൊളിച്ചു നീക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇക്കാരണത്താലാണ് തങ്ങള്‍ നേരിട്ട് കവാടം പൊളിച്ചു നീക്കാന്‍ മുതിര്‍ന്നതെന്നും വി.എച്ച്.പി നേതാവ് രവി ദുബേ പറഞ്ഞു. അക്രമത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.മുന്‍പ് താജ്മഹലിന്റെ പേര് റാം മഹല്‍ എന്നോ കൃഷ്ണ മഹല്‍ എന്നോ ആക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എംഎല്‍എ സുരേന്ദ്ര സിങ് രംഗത്തെത്തിയിരുന്നു.