തലയോലപ്പറമ്പ് കൊലപാതകം: പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും


മാത്യു കൊലക്കേസ് പ്രതി അനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം കൊല്ലപ്പെട്ട കാലായില്‍ മാത്യുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായുള്ള തിരച്ചില്‍ ഇന്നലെയും തുടര്‍ന്നു. വൈക്കം ഫയര്‍ ഫോഴ്‌സും കോട്ടയത്തെ പൊലിസ് സ്‌ക്വാഡുമാണ് അന്വേഷണം നടത്തിയത്.


മാത്യുവിന്റെ തലയോട്ടി ഇടവട്ടം കടവിനടുത്ത് മൂവാറ്റുപുഴയാറില്‍ തള്ളിയെന്നുള്ള പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍. ഫയര്‍ഫോഴ്‌സ് കടവില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും തലയോട്ടി ലഭിച്ചില്ല.




Sharing is Caring