‘തരൂരിന്‍റെ പരിപാടി അറിയിച്ചില്ലെന്ന് പറഞ്ഞ നാട്ടകം സുരേഷിനെതിരെ കെ. മുരളീധരന്‍


കോട്ടയം ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷിനെതിരെ കെ. മുരളീധരന്‍. തരൂരിന്‍റെ പരിപാടി അറിയിച്ചില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞത് ശരിയായില്ല.


തരൂര്‍ അച്ചടക്കം ലംഘിച്ചില്ലെന്നാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. തരൂരിന്‍റെ പരിപാടിയില്‍ തിരുവഞ്ചൂര്‍ പങ്കെടുക്കാതിരുന്നത് ശരിയാണെന്നും മുരളീധരന്‍ പറഞ്ഞു.


കോട്ടയം ജില്ലയിലെ പരിപാടിയെ കുറിച്ച്‌ ശശി തരൂര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നായിരുന്നു നാട്ടകം സുരേഷിന്‍റെ പ്രതികരണം. ഡി.സി.സിയെ അറിയിച്ചെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. തരൂരിന്റെ ഓഫിസില്‍ നിന്നെന്ന പേരില്‍ ഫോണ്‍ കോള്‍ വന്നിരുന്നു. എന്നാല്‍ കാര്യം വിശദീകരിക്കാതെ കോള്‍ കട്ട് ചെയ്‌തെന്നും നാട്ടകം സുരേഷ് ഇന്നലെ പറഞ്ഞിരുന്നു.

കോട്ടയത്തിന് പുറമെ പത്തനംതിട്ട ഡി.സി.സിയും തരൂരിനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഡി.സി.സികളെ അറിയിച്ചു എന്നാണ് തരൂരിന്‍റെ വിശദീകരണം



Sharing is Caring