കത്ത് വിവാദം :പ്രതിപക്ഷ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കം


മേയര്‍ ആര്യ രാജേന്ദ്രനെതിരെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം.


സമരക്കാരുമായി മന്ത്രി എം.ബി രാജേഷ് ചര്‍ച്ച നടത്തും. സമരം നടത്തുന്ന പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികളോട് ചര്‍ച്ചക്കെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിക്ക് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.


കോര്‍പറേഷനിലെ 295 തസ്തികകളിലേക്ക് പാര്‍ട്ടി അംഗങ്ങളുടെ പട്ടിക ആവശ്യപ്പെട്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന് എഴുതിയതെന്ന് പറയുന്ന കത്താണ് വിവാദത്തിന് ആധാരം.കത്ത് തന്‍റേതല്ലെന്നും അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമികാന്വേഷണം നടന്നിരുന്നു.



Sharing is Caring