തയ്യല്‍ക്കാരനില്‍ നിന്നും പിടിച്ചെടുത്തത് 30 ലക്ഷം രൂപ


ചണ്ഡീഗഡ്: നഗരത്തിലെ തയ്യല്‍ക്കാരനില്‍ നിന്നും 30 ലക്ഷം രൂപയും 2.5 കിലോ സ്വര്‍ണവും എന്‍ഫോസ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നഗരത്തിലെ വസ്ത്ര വ്യാപാരിയില്‍ നിന്നും 2.19 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് തയ്യല്‍ക്കാരനില്‍ നിന്നും 30 ലക്ഷത്തിെന്റെ കള്ളപ്പണം പിടിച്ചെടുത്തത്.


പിടിച്ചെടുത്ത പണത്തില്‍ പതിനെട്ട് ലക്ഷം പുതിയ 2000 രുപയുടെ നോട്ടുകളും 12 ലക്ഷം അസാധുവാക്കപ്പെട്ട 1000,500 നോട്ടുകളുമാണെന്ന് എന്‍ഫോസ്മെന്റ് അധികൃതര്‍ അറിയിച്ചു. ആരാണ് തയ്യല്‍ക്കാരാന് ഇത്രയും പണം നല്‍കിയതെന്ന് അന്വേഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.




Sharing is Caring