തിരുവനന്തപുരം: തന്ത്രിമാര്‍ അച്ചടക്ക നടപടിക്ക് വിധേയരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഒരാളാണ് തന്ത്രി. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ല. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്. അതനുസരിച്ചാണ് വിശദീകരണം തേടിയത്. തന്ത്രിയുടെ വിശദീകരണം ബോര്‍ഡ് പരിശോധിച്ച് വരികയാണ്.
ബോര്‍ഡിന് കീഴിലുള്ള ജീവനക്കാരുടെ ജാതിയെ കുറിച്ചുള്ള പ്രസ്താവനയില്‍ കെ.പി. ശശികലയ്ക്ക് എതിരെ കോടതിയെ സമീപിക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

സമരക്കാരോടുള്ള സമീപനം സര്‍ക്കാര്‍ മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.












