തഞ്ചാവൂര്‍ ക്ഷേത്രത്തിലെ നാല്‍പ്പത്തിയൊന്ന് വിഗ്രഹങ്ങള്‍ വ്യാജം; നടരാജ വിഗ്രഹം ഉള്‍പ്പെടെയുള്ളവ മോഷണം പോയി


ചെന്നൈ: തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍ ആയിരം വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ മാറ്റി വ്യാജ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തി. 41 വിഗ്രഹങ്ങളാണ് മാറ്റി സ്ഥാപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. നടരാജ വിഗ്രഹം ഉള്‍പ്പെടെയുള്ള വിഗ്രഹങ്ങള്‍ മോഷണം പോയതായി വിഗ്രഹക്കടത്ത് അന്വേഷിക്കുന്ന പൊലീസ് സംഘം വ്യക്തമാക്കി. മോഷണം പോയ വിഗ്രഹങ്ങള്‍ക്ക് പകരം വ്യാജ വിഗ്രഹങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്.


ചെന്നൈ സെയ്ദാപ്പേട്ടുള്ള വ്യവസായി രണ്‍വീര്‍ ഷായുടെ വീട്ടില്‍നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന വിഗ്രഹങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് ഒരാഴ്ചമുമ്പ് ക്ഷേത്രത്തില്‍ പരിശോധന നടത്തിയിരുന്നു. പത്ത് വിഗ്രഹങ്ങള്‍ നഷ്ടമായെന്ന് കണ്ടെത്തിയതോടെ അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ിതേതുടര്‍ന്നാണ് മുപ്പത്തിയൊന്ന് വിഗ്രഹങ്ങള്‍ കൂടി നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഷായുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഗ്രഹങ്ങള്‍ തഞ്ചാവൂര്‍ ക്ഷേത്രത്തില്‍നിന്ന് നഷ്ടമായതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.




Sharing is Caring