തച്ചങ്കരിയുടെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതി


തച്ചങ്കരിയുടെ നിയമനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെ സുപ്രധാനപദവിയില്‍ അദ്ദേഹത്തെ നിയമിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. പൊലീസ് ആസ്ഥാനത്തെ തച്ചങ്കരിയുടെ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. ഈ മാസം 28ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. സത്യാവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തളളി. ഐഎഎസും ഐപിഎസും തമ്മിലുളള വ്യത്യാസമെന്തെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. എന്നാല്‍ തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങള്‍ നല്‍കാന്‍ കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.




Sharing is Caring