ഡ​ല്‍​ഹി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വം: കേ​ജ​രി​വാ​ളി​ന് കോ​ട​തി​ സ​മ​ന്‍​സ്


ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്‍​ഷു പ്ര​കാ​ശി​നെ മ​ര്‍​ദി​ച്ചെ​ന്ന കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ സ​മ​ന്‍​സ്. കേ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​നാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. കേ​ജ​രി​വാ​ളി​നൊ​പ്പം ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ എ​ന്നി​വ​ര​ട​ക്കം 11 എം​എ​ല്‍​എ​മാ​രും കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.


ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 19നു ​മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ല്‍ യോ​ഗ​ത്തി​നെ​ത്തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യെ എ​എ​പി എം​എ​ല്‍​എ​മാ​ര്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണു കേ​സ്. സം​ഭ​വ​ത്തി​ല്‍ അ​നു​ഷു പ്ര​കാ​ശി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തു. പ​ര​സ്യ​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ത്തി​യ​ശേ​ഷ​മു​ണ്ടാ​യ വാ​ക്കേ​റ്റ​തി​നി​ടെ മ​ര്‍​ദി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.


കേ​സി​ല്‍ കേ​ജ്‌​രി​വാ​ള്‍, മ​നീ​ഷ് സി​സോ​ദി​യ, 11 എ​എ​പി എം​എ​ല്‍​എ​മാ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.



Sharing is Caring