ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍


തിരുവന്തപുരം: ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്‌കരണ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, നേരിടാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി തുടങ്ങി. ഡോക്ടര്‍മാര്‍ക്ക് ഹാജരാകാത്ത ദിവസത്തെ ശമ്പളം നല്‍കില്ല. പ്രൊബേഷനിലുള്ളവര്‍ക്ക് നോട്ടീസ് നല്‍കി പിരിച്ചുവിടാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതേസമയം ദീര്‍ഘിപ്പിച്ച ഒ.പി സമയം കുറയ്ക്കാതെ സമരത്തില്‍ നിന്ന് പിന്മാറേണ്ടതില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.


വെള്ളിയാഴ്ച്ച മുതലാണ് മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഒ.പി സമയം കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് സമരം. കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്തതിലും പ്രതിഷേധമുണ്ട്.




Sharing is Caring