ഡോ.മൻമോഹൻ സിങിന്റെ സംസ്കാരം രാവിലെ 11.45ന്


മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.


ഡോ. മൻമോഹൻസിംഗിന്റെ ഭൗതികശരീരം ഇന്ന് എട്ടുമണിയോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും.കോൺഗ്രസ് ആസ്ഥാനത്ത് ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷം 9:30ഓടെ യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിലേക്ക് മൻമോഹൻസിംഗിന്റെ ഭൗതികശരീരം കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി 9:51 ഓടെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം.




Sharing is Caring