അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിനെധീരനായ വ്യക്തിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ച്. ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിലാണ് മോദി ഇക്കാര്യം പറഞ്ഞത്.ട്രംപുമായി പരസ്പര വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണുള്ളത്. മറ്റെന്തിനേക്കാളും ദേശീയ താല്പര്യങ്ങള്ക്ക് പ്രാധാന്യം നല്‍കുന്നവരാണ് ഞങ്ങള്‍ രണ്ടുപേരും എന്നതാണ് ഇതിനു കാരണം.
അമേരിക്കന്‍ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള തീരുമാനങ്ങളാണ് ട്രംപ് എടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിയുടെ വെടിയേറ്റപ്പോഴും അദ്ദേഹത്തിലെ ധീരത പ്രകടമായിരുന്നു. രണ്ടാമൂഴത്തില്‍ ട്രംപ് കൂടുതല്‍ തയാറെടുത്താണ് വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു.വ്യക്തമായ കാഴ്ചപ്പാടും ചുവടുവെപ്പുമാണ് അദ്ദേഹത്തിേന്റത്. തന്റ ലക്ഷ്യം കൈവരിക്കാന്‍ വ്യക്തമായി ആസൂത്രണം ചെയ്തതാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും മോദി പറഞ്ഞു.

വിമര്‍ശനമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ജനാധിപത്യം നിങ്ങളുടെ സിരകളില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. നമുക്ക് നല്ലരീതിയിലുള്ള വിമര്‍ശനങ്ങള്‍ വേണ്ടിയിരിക്കുന്നു. അത് മൂര്‍ച്ചയുള്ളതും വിവരങ്ങള്‍ നല്‍കുന്നതുമായിരിക്കണം. വിമര്‍ശകരെ എപ്പോഴും അടുത്തുനിര്‍ത്തണമെന്ന് വേദങ്ങള്‍ പറഞ്ഞിട്ടുണ്ട്. വിമര്‍ശകര്‍ നിങ്ങളുടെ അടുത്ത കൂട്ടാളികളായിരിക്കണം. കാരണം യഥാര്‍ത്ഥ വിമര്‍ശനത്തിലൂടെ നിങ്ങള്‍ക്ക് വേഗത്തില്‍ മെച്ചപ്പെടാനും മികച്ച ഉള്‍ക്കാഴ്ചകളോടെ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാനും കഴിയും’. മോദി പറഞ്ഞു.













