ഭുവനേശ്വര്‍: രാജ്യത്ത് ആദ്യമായി ഡീസല്‍ വില പെട്രോളിനെ മറികടന്നു. ഒഡീഷയിലാണ് ഡീസല്‍ വില പെട്രോളിനേക്കാള്‍ ഉയര്‍ന്നത്. ഒരു ലിറ്റര്‍ ഡീസല്‍ പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഞായറാഴ്ച ഭുവനേശ്വറില്‍ വിറ്റത്.
പെട്രോളിനും ഡീസലിനും തുല്യ നികുതിയാണ് ഒഡീഷ ഈടാക്കുന്നത്. അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില കുറയുന്നത്.














