ചിറ്റൂര്‍: പാലക്കാട് ചിറ്റൂരില്‍ യുവാവ് ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യനാണ് ഭാര്യ കുമാരി മക്കള്‍ മനോജ്, മേഘ എന്നിവരെ ക്രൂരമായി കൊല ചെയ്തത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങി.
കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കൊഴിഞ്ഞാമ്ബാറയിലേക്ക് താമസം മാറിയത്.വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.














