ഡീസല്‍ വില താങ്ങാനാകുന്നില്ല; കോഴിക്കോട് സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി 350 ഓളം സ്വകാര്യ ബസുകള്‍


ഡീസല്‍ വില താങ്ങാനാകുന്നില്ല, കോഴിക്കോട് സര്‍വീസുകള്‍ നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുകള്‍. 350 ഒാളം സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു.


കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ കോഴിക്കോട്ടെ ബസ് ഉടമകള്‍ തീരുമാനിച്ചത്. ഒരു ബസില്‍ ദിവസേന ശരാശരി 80 ലിറ്റര്‍ ഡീസല്‍ അടിക്കേണ്ടി വരുമെന്നാണ് കണക്ക്.


ഡീസല്‍ വിലയും സ്റ്റാന്റ് വാടകയും തൊഴിലാളികളുടെ കൂലിയും ഏതാണ്ട് 9500 രൂപയോളം വരും. ഇന്‍ഷുറന്‍സ് നികുതി ഇനത്തില്‍ ഭീമമായ തുകയാണ് അടക്കുന്നത്.

നഷ്ടത്തിലേക്ക് കൂപ്പ് കുത്തുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു . ഇതോടെ ജില്ലയില്‍ യാത്രാ ക്ലേശം രൂക്ഷമാകും.



Sharing is Caring