കേരളത്തിലെ വടക്കന്‍ മേഖലയില്‍ ഡിഫ്തീരിയ പടര്‍ന്നുപിടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. മലപ്പുറം ജില്ലകളില്‍ അന്ധവിശ്വാസങ്ങളുടെ ഭാഗമായി ഡിഫ്തീരിയ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ചിലര്‍ മടികാണിച്ചിരുന്നു. ഇതു തടയുന്നതിന് വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സഹായത്തോടെ ബോധവത്കരണം നടത്തുന്നുണ്ടെന്നും നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു.













