ഡി.ജി.പി എ.ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു


സോളാര്‍ കേസ് അന്വേഷണ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുള്ള അന്നത്തെ അന്വേഷണ സംഘ തലവന്‍ ഡി.ജി.പി എ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സോളാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച.
അന്വേഷണ സംഘത്തലവനായിരുന്ന ഡി.ജി.പി ഹേമചന്ദ്രന്‍ കമ്മിഷന്‍ നടപടിയെ നിശിതമായി വിമര്‍ശിച്ച്‌ കൊണ്ട് കമ്മീഷന്‍ സിറ്റിങ്ങില്‍ സത്യവാങ്മൂലം നല്‍കിയുന്നു. തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസ്ക്തമായ വസ്തുതകള്‍ മറച്ചുവച്ചും പോലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിക്കുന്നുവെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഹേമചന്ദ്രന്‍ സമര്‍പ്പിച്ച ഈ സത്യവാങ്മൂലമാണ് കമ്മിഷനെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സംഘത്തിന്റെ ആക്ഷേപം.
ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനായി ഹേമചന്ദ്രന്‍ എത്തിയത്.




Sharing is Caring