ജെ സി ഡാനിയേല്‍ ഫൗണ്ടേഷൻ പുരസ്‌കാരം മഞ്ജു വാര്യർക്കും, കുഞ്ചാക്കോ ബോബനും


14-ാമത് ജെ സി ഡാനിയേല്‍ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ ആണ് മികച്ച ചിത്രം.അനില്‍ ദേവ് സംവിധാനം ചെയ്ത ‘ഉറ്റവര്‍’ ആണ് മികച്ച രണ്ടാമത്തെ ചിത്രം.


കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും മികച്ച നടി നടന്മാരായും തെരഞ്ഞെടുക്കപ്പെട്ടു. ‘ന്നാ താൻ കേസ് കൊട്’, ‘അറിയിപ്പ്’ എന്നീ ചിത്രങ്ങളിലൂടെയാണ് കുഞ്ചാക്കോ ബോബൻ മികച്ച നടനായത്.


‘ആയിഷ’, ‘വെള്ളരിപട്ടണം’ എന്നീ ചിത്രങ്ങളാണ് മഞ്ജു വാര്യരെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.

‘അറിയിപ്പ്’ സിനിമ സംവിധാനം ചെയ്ത മഹേഷ് നാരായണനാണ് മികച്ച സംവിധായകൻ.



Sharing is Caring