ഡല്‍ഹിയില്‍ മൂന്ന് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ മൂന്നു വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായി. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണു സംഭവം. ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ ജീവനക്കാരനായ റണ്‍ജീതി(40)നെ പൊലീസ് പിടികൂടി.


ജോലി സംബന്ധമായ ആവശ്യങ്ങളെ തുടര്‍ന്ന് മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീടിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് റണ്‍ജീത് താമസിച്ചിരുന്നത്. പൊലീസെത്തിയാണു പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് എത്തുന്നതിനു മുന്‍പ് ആളുകള്‍ പ്രതിയെ തല്ലിച്ചതച്ചിരുന്നു.


പെണ്‍കുട്ടിയുടെ പിതാവ് കല്‍പ്പണിക്കാരനും മാതാവ് വീട്ടുജോലിക്കാരിയുമാണ്. പ്രതിക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



Sharing is Caring