ഡല്‍ഹിയില്‍ മലയാളി നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചു


ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രിയില്‍ മലയാളി നഴ്സ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് ജീവനൊക്കാന്‍ ശ്രമിച്ചത്. ആശുപത്രി അധികൃതര്‍ ഇന്ന് ഇവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ആലപ്പുഴ സ്വദേശിയാണ് യുവതി.


വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ഐഎല്‍ബിഎസ് ആശുപത്രിയില്‍നിന്നു എയിംസിലേക്ക് മാറ്റി. ആശുപത്രിയുടെ ശുചിമുറിയിലാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.


അഞ്ച് വര്‍ഷമായി ഇവര്‍ എെഎല്‍ബിഎസ് ജോലി ചെയ്തുവരികയാണ്. അധികൃതര്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നു മറ്റു നഴ്സുമാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തൊഴില്‍ പീഡനം സംബന്ധിച്ച്‌ ഇവര്‍ നേരത്തെ ഡല്‍ഹി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു.



Sharing is Caring