ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഇന്നുപുലര്‍ച്ചെ കൊടുങ്കാറ്റോടു കൂടി ശക്തമായ മഴപെയ്തു. മഴയില്‍ വന്‍ മരങ്ങളടക്കം കടപുഴകി. വൈദ്യുതിവിതരണം തടസ്സപ്പെട്ടു. കൊടുങ്കാറ്റില്‍ ആളപായം ഉണ്ടായിട്ടില്ല.
കഴിഞ്ഞ നാലു ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് കനത്ത കൊടുങ്കാറ്റും മഴയും ഡല്ഹിയിലുണ്ടാകുന്നത്. വടക്കേ ഇന്ത്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ കൊടുങ്കാറ്റിലും മഴയിലും പെട്ട് 50 ല്‍ അധികം പേര് മരിച്ചിരുന്നു.

മണിക്കൂറില്‍ 74 കിലോമീറ്റര്‍ വേഗമുള്ള കാറ്റു വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.













