ബംഗളൂരു: കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ടു. ബിജെപി നേതാക്കളോടൊപ്പം രാജ്ഭവനിലെത്തിയാണ് യെദിയൂരപ്പ ഗവര്‍ണറെ കണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എംഎല്‍എമാരുടെ പിന്തുണ കത്തും യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറി.
കത്ത് ഗവര്‍ണര്‍ സ്വീകരിച്ചതായും അദ്ദേഹം ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യെദിയൂരപ്പ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പിന്നീട് സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ വാജുഭായ് വാല പറഞ്ഞു.













