ഡല്‍ഹിയില്‍ 7.5 കോടിയുടെ കൊക്കെയ്നുമായി വിദേശികള്‍ പിടിയില്‍


ഡല്‍ഹില്‍ വന്‍ മയക്കുമരുന്ന് വേട്ട. മഹിപാല്‍പൂര്‍ മേഖലയില്‍നിന്ന് 7.5 കോടിയുടെ കൊക്കെയ്നുമായി രണ്ടു വിദേശികള്‍ പിടിയിലായി. മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികളായ വെനസ്വേലക്കാരി ബ്രിഗേറ്റ് ഡിവിആര്‍ സന്‍റോയ (36), നൈജീരിയക്കാരനായ ഒക്കോറോ ഉക (36) എന്നിവരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.


ഹോട്ടലില്‍വച്ച്‌ മയക്കുമരുന്ന് കൈമാറുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. വിദേശത്തുനിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്നും പോലീസ് പറഞ്ഞു




Sharing is Caring