ന്യൂഡൽഹി: മെയ് മൂന്നു മുതൽ ന്യൂഡൽഹിയിൽ മദ്യവില്പന ശാലകൾ തുറക്കുന്നതിനുളള നടപടികൾ ഡൽഹി സർക്കാർ ആരംഭിച്ചു. മെയ് നാലുമുതൽ ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കുമെന്ന് കർണാടകയും അറിയിച്ചിട്ടുണ്ട്. ഗ്രീൻസോണുകളിൽ മദ്യവിൽപന നടത്താൻ അനുമതി നൽകിയിട്ടുള്ള മറ്റൊരു സംസ്ഥാനം അസം ആണ്.












