ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരി വലിച്ചെറിഞ്ഞ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു


ന്യൂഡല്‍ഹി : യാത്രക്കാരി വലിച്ചെറിഞ്ഞ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തുടര്‍ന്ന് മധ്യവയസ്‌കയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.


ഇവര്‍ സിനിമാതാരമാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ ആരെയാണ് അറസ്റ്റ് ചെയ്തതെന്നത് സംബന്ധിച്ച്‌ പൊലീസ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ബാഗില്‍ നിന്ന് പവര്‍ ബാങ്ക് പുറത്തെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. തര്‍ക്കത്തിനിടെ യാത്രക്കാരി പവര്‍ ബാങ്ക് വലിച്ചെറിയുകയായിരുന്നു.



Sharing is Caring