ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡി പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ എക്‌സൈസ് മന്ത്രി മനീഷ് സിസോദിയ അനധികൃത ഫണ്ടുകള്‍ സ്വരൂപിക്കുന്നതിന് 2021-22ല്‍ ഡല്‍ഹി മദ്യ നയം കൊണ്ടുവന്നതെന്നന് പുതിയ കുറ്റപത്രത്തില്‍ പറയുന്നു.കേസിലെ ഒരു പ്രതിയില്‍നിന്ന് സിസോദിയ കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.
മദ്യ നയത്തില്‍ തനിക്ക് അനുകൂലമായ മാറ്റങ്ങള്‍ വരുത്തിയതിന് അമിത് അറോറ, ദിനേശ് അറോറ വഴി മനീഷ് സിസോദിയക്ക് 2.2 കോടി രൂപ നല്‍കിയതായി ഇ.ഡി നേരത്തെ സമര്‍പ്പിച്ച പ്രോസിക്യൂഷന്‍ പരാതിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മനീഷ് സിസോദിയക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിസോദിയയുടെ തീരുമാനം













