ട്വന്റി-20: വിന്‍ഡീസിന് ഒമ്പത് വിക്കറ്റ് ജയം


ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ ഏക ട്വന്റി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ഒന്‍പതു വിക്കറ്റ് വിജയം. സ്വന്തം നാട്ടില്‍ രാജ്യാന്തര ട്വന്റി20യില്‍ സെഞ്ചുറി നേടുന്ന ആദ്യ വിന്‍ഡീസ് താരം എന്ന റെക്കോര്‍ഡോടെ ഇവിന്‍ ലൂയിസ് നടത്തിയ വെടിക്കെട്ടാണ് (62 പന്തില്‍ 125) ആതിഥേയര്‍ക്ക് ഉജ്വല വിജയം സമ്മാനിച്ചത്.


ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് വിട്ടു. 20 ഓവറില്‍ ആറിനു 190 എന്ന ഇന്ത്യ സ്‌കോറിനു മറുപടിയായി തുടക്കം മുതല്‍ ഇവിന്‍ ലൂയിസ് ആഞ്ഞടിച്ചു. 12 സിക്‌സറും ആറു ബൗണ്ടറിയും ഉള്‍പ്പെട്ട ഇന്നിങ്‌സ്.


ഏറെക്കാലത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിലേക്കു തിരിച്ചെത്തിയ ക്രിസ് ഗെയ്ല്‍ (18)പെട്ടെന്നു മടങ്ങിയെങ്കിലും പിന്നാലെയെത്തിയ മര്‍ലോണ്‍ സാമുവല്‍സ് (36) ലൂയിസിനൊപ്പം ചേര്‍ന്നു വിന്‍ഡീസിനെ വിജയത്തിലെത്തിച്ചു.

നേരത്തെ, ക്യാപ്റ്റന്‍ കോഹ്ലിയും(39) ധവാനും(23) ചേര്‍ന്നു നല്‍കിയത് ഇന്ത്യയ്ക്കു മികച്ച തുടക്കമായിരുന്നു. ഇരുവരെയും പുറത്താക്കി വിന്‍ഡീസ് ബോളര്‍മാര്‍ ഇന്ത്യയ്ക്ക് കടിഞ്ഞാണിടുകയായിരുന്നു.



Sharing is Caring