ട്രാക്കിലെ വേഗറാണിയായി ഷെല്ലി


ദോഹ: ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍. വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ 10.71 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ഷെല്ലിയുടെ ഈ തിരിച്ചുവരവ് ലോകറെക്കോര്‍ഡോടെയാണ്.


അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചുവന്ന 32കാരിയായ ഷെല്ലി നേരതത്തെ സീസണില്‍ രണ്ട് ഡയമണ്ട് ലീഗുകളില്‍ വിജയിച്ചിരുന്നു. മകന്‍റെ ജനനത്തിന് ശേഷം ട്രാക്കില്‍ നിന്ന് പതിമൂന്ന് മാസത്തെ ഇടവേളയെടുത്ത ഷെല്ലിയുടെ മിന്നുന്ന തിരിച്ചുവരവിനാണ് ദോഹ സാക്ഷിയായിരിക്കുന്നത്




Sharing is Caring