വാഷിംഗ്ടണ്‍: ലോകത്തിനു മുന്നില്‍ യുഎസിന്റെ സൈനിക ശക്തി വിളിച്ചോതുന്ന വന്‍ പരേഡ് നടത്താനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഗ്രഹത്തിന് പച്ചക്കൊടി. ട്രംപിന്റെ അഭ്യര്‍ഥന പെന്റഗണ്‍ അംഗീകരിച്ചു. നവംബര്‍ 11ന് മുന്‍ സൈനികരെ ആദരിക്കുന്ന ദിനത്തില്‍ പരേഡ് നടത്താനാണ് തീരുമാനം.
യുദ്ധ ടാങ്കുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളെ പരേഡില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പ്രാഥമിക മാര്‍ഗനിര്‍ദേശങ്ങള്‍ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് പെന്റഗണ്‍ അയച്ചു.

സവിശേഷ സാഹചര്യങ്ങളിലൊഴിച്ച് യുഎസ് സൈനിക പരേഡുകള്‍ നടത്താറില്ല. ഇതിനു മുന്‍പ് യുഎസ് സൈനിക പരേഡ് നടത്തിയത് 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് വാഷിംഗ്ടണിലാണ്. 1991ല്‍ ഗള്‍ഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴായിരുന്നു അത്.













